ഈജിപ്തില്‍ മൂന്ന് സംസ്ഥാനങ്ങളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

single-img
28 January 2013

egypt-mapകലാപത്തെ തുടര്‍ന്ന് ഈജിപ്ഷ്യന്‍ പ്രസിഡന്റ് മുഹമ്മദ് മുര്‍സി മൂന്ന് സംസ്ഥാനങ്ങളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പോര്‍ട്ട് സയിദ്, സുയസ്, ഇസ്മാനിയ എന്നിവിടങ്ങളിലാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നത്. തിങ്കളാഴ്ച മുതല്‍ 30 ദിവസത്തേക്കാണ് അടിയന്തരാവസ്ഥയുടെ കാലാവധി. ഫുട്‌ബോള്‍ കലാപം സംബന്ധിച്ച കോടതി വിധിയെത്തുടര്‍ന്ന് പോര്‍ട്ട് സയിദ് നഗരത്തില്‍ ശനിയാഴ്ചയുണ്ടായ ഏറ്റുമുട്ടലുകളില്‍ കൊല്ലപ്പെട്ടവരുടെ സംഖ്യ 37 ആയി ഉയര്‍ന്നു. ഇന്നലെ നടന്ന കൂട്ട കബറടക്കച്ചടങ്ങിനിടയിലും വെടിവയ്പുണ്ടായി. ഇതില്‍ ഒരാള്‍ മരിക്കുകയും നിരവധി പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു.