എമിറേറ്റ്‌സ് നിരക്ക് കുറച്ചു

single-img
25 January 2013

എമിറേറ്റ്‌സ് എയര്‍ലൈന്‍സ് അന്താരാഷ്ട്ര യാത്രാനിരക്കുകള്‍ കുറച്ചു. മുന്‍കൂട്ടി ബുക്ക് ചെയ്യുന്നവര്‍ക്ക് 30 ശതമാനം വരെയുള്ള കുറവാണ് വരുത്തിയത്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങളില്‍ നിന്ന് ദുബായിലേയ്ക്ക് പോകുന്നവര്‍ക്കാണ് നിരക്ക് കുറച്ചത്. കൂടാതെ മുംബൈ, ചെന്നൈ, ഹൈദരാബാദ് വിമാനത്താവളങ്ങളിലും പുതിയ നിരക്കില്‍ സര്‍വീസ് ലഭ്യമാകും.
മൂന്ന്, ഏഴ്, പത്ത് ദിവസങ്ങള്‍ക്ക് മുന്‍പ് ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്കാണ് ആനുകൂല്യം. മാര്‍ച്ച് 31 വരെ ഈ ഓഫര്‍ ലഭിക്കും. മാര്‍ച്ച് മാസങ്ങളില്‍ യാത്രക്കാരുടെ എണ്ണം കുറവായതാണ് നിരക്കു കുറയ്ക്കാന്‍ കാരണം.