ചില്‍ഡ്രന്‍സ്‌ ഹോം കെയര്‍ടേക്കര്‍ക്കെതിരെ പീഡനക്കേസിലെ പെണ്‍കുട്ടികള്‍

single-img
24 January 2013

കാക്കനാട്‌ ചില്‍ഡ്രന്‍സ്‌ ഹോമിലെ താല്‍ക്കാലിക കെയര്‍ടേക്കറിനെതിരെ പരാതിയുമായി കോതമംഗലം, പരവൂര്‍, വരാപ്പുഴ പീഡനക്കേസുകളിലെ പെണ്‍കുട്ടികള്‍ രംഗത്ത്‌. പീഡനക്കേസുകളിലെ പ്രതികളുമായി കെയര്‍ടേക്കര്‍ക്ക്‌ ബന്ധമുണ്ടെന്നും പെണ്‍കുട്ടികളെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്നാണ്‌ പരാതി. താല്‍ക്കാലിക കെയര്‍ടേക്കര്‍ പാര്‍വ്വതിക്കെതിരെയാണ്‌ ജില്ലാ ശിശുക്ഷേമ സമിതി ഓഫീസര്‍ക്ക്‌ പരാതി ലഭിച്ചത്‌. പോലീസ്‌ അന്വേഷണം ആരംഭിച്ചു.

പാര്‍വ്വതിയുടെ സന്ദര്‍ശകരായി കെയര്‍ഹോമിലെത്തിയ രണ്ടു പേരെ കേസിലെ പ്രതികള്‍ക്കൊപ്പവും കണ്ടതായും തങ്ങളെ സ്വാധീനിക്കാനുള്ള ശ്രമമാണ്‌ കെയര്‍ടേക്കറുടെ ഭാഗത്തു നിന്നുമുണ്ടായതെന്നും കുട്ടികള്‍ പരാതിയില്‍ പറയുന്നു. പെണ്‍കുട്ടികളുടെ പരാതിയെത്തുടര്‍ന്ന്‌ കെയര്‍ടേക്കര്‍ ഒളിവില്‍ പോയതായാണ്‌ വിവരം.