സാംസങ്ങിന്റെ ഗാലക്‌സി ഗ്രാന്‍ഡ് ഇന്ത്യന്‍ വിപണിയില്‍

single-img
23 January 2013

സ്മാര്‍ട്ട് ഫോണ്‍ രംഗത്തെ ഭീമനായ സാംസങ്ങ് തങ്ങളുടെ ഗാലക്‌സി നിരയിലെ പുതിയ അംഗത്തെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ഇന്ത്യയില്‍ ഗാലക്‌സി ഗ്രാന്‍ഡ് സ്മാര്‍ട്ട് ഫോണ്‍ 21,500 രൂപയ്ക്ക് ലഭ്യമാകും. ആന്‍ഡ്രോയിഡ് 4.1.2(ജെല്ലി ബീന്‍) ടെക്‌നോളജിയിലെത്തുന്ന ഗാലക്‌സി ഗ്രാന്‍ഡിന് 5 ഇഞ്ചിന്റെ ഡബ്ലുവിജിഎ ടിഎഫ്ടി ഡിസ്‌പ്ലെയാണ് ഉള്ളത്. 1.2GHz ഡ്യുല്‍ കോര്‍ പ്രോസസറും 1 GB റാമും ഗ്രാന്‍ഡിനുണ്ട്. ഡ്യുവല്‍ സിം സൗകര്യവും ഗ്രാന്‍ഡിന്റെ പ്രത്യേകതയാണ്. ഒരു സിമിലെ കോള്‍ സ്വീകരിച്ച് സംസാരിക്കുന്ന സമയത്തു തന്നെ രണ്ടാമത്തെ സിമ്മിലെയും കോള്‍ സ്വീകരിക്കാന്‍ ഈ ഫോണില്‍ സാധിക്കും.

ഫെബ്രുവരി ആദ്യ ആഴ്ചയില്‍ ഇന്ത്യന്‍ സ്റ്റോറുകളില്‍ ഗാലക്‌സി ഗ്രാന്‍ഡ് വില്പനയ്‌ക്കെത്തും. മൈ സര്‍വീസ് എന്ന ഓഫറിലൂടെ 8000 രൂപയ്ക്ക് പാട്ടുകള്‍ ഡൗണ്‍ലോഡ് ചെയ്യാനും സാധിക്കും. വോഡഫോണുമായി ചേര്‍ന്ന് മാസത്തില്‍ 2 GB ഡൗണ്‍ലോഡ് ചെയ്യാനുള്ള ഓഫറും സാംസങ്ങ് ഒറുക്കിയിട്ടുണ്ട്. ആദ്യ രണ്ട് മാസത്തേയ്ക്കാണ് ഈ ഓഫര്‍.