സര്‍വീസുകള്‍ വെട്ടിക്കുറയ്ക്കരുതെന്ന് നിര്‍ദേശം

single-img
23 January 2013

കെഎസ്ആര്‍ടിസിയില്‍ സര്‍വ്വീസുകള്‍ വെട്ടിക്കുറയ്ക്കരുതെന്ന് മന്ത്രിസഭാ യോഗം നിര്‍ദേശിച്ചു. ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തീരുമാനങ്ങള്‍ പാടില്ല. സപ്ലൈകോ പമ്പുകളില്‍ നിന്ന് ഇന്ധം നിറയ്ക്കുന്നത് കെഎസ്ആര്‍ടിസി പരിഗണിക്കണമെന്നും നിര്‍ദേശമുണ്ട്.

പൊതുഗതാഗത സമ്പ്രദായത്തെ വിലവര്‍ധനയില്‍ നിന്ന് ഒഴിവാക്കുമോ എന്നറിഞ്ഞ ശേഷം ബാക്കി തീരുമാനങ്ങളെടുക്കും. പൊതുഗതാഗത സമ്പ്രദായത്തിന് ഇളവു ലഭിക്കാന്‍ സാധ്യതയുണ്ടെന്ന് ചീഫ് സെക്രട്ടറി മന്ത്രിസഭാ യോഗത്തില്‍ അറിയിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് സര്‍വീസുകള്‍ നിര്‍ത്തിവെക്കേണ്ടെന്ന് നിര്‍ദേശം വന്നത്.