കൊച്ചി മെട്രോ കൂടുതല്‍ സ്ഥലത്തേയ്ക്ക് നീട്ടാന്‍ സാധ്യതാ പഠനം

single-img
22 January 2013

കൊച്ചി മെട്രോ റയില്‍ കൂടുതല്‍ സ്ഥലത്തേയ്ക്ക് നീട്ടുന്നതിനായുള്ള സാധ്യതാ പഠനം നടത്താന്‍ ഡല്‍ഹിയില്‍ ചേര്‍ന്ന കെഎംആര്‍സി ഡയറക്ടര്‍ ബോര്‍ഡ് യോഗം തീരുമാനിച്ചു. ഇതിനായി സമിതിയെ നിയമിക്കും. പദ്ധതിയുടെ ഒന്നാം ഘട്ടത്തിന്റെ പണി തീരുന്ന മുറയ്ക്ക് കൂടുതല്‍ സ്ഥലത്തേയ്ക്ക് മെട്രോ റയില്‍ വ്യാപിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ആലുവയില്‍ നിന്ന് നെടുമ്പാശ്ശേരി വഴി അങ്കമാലിയിലേയ്ക്കും മട്ടാഞ്ചേരി വഴി ഫോര്‍ട്ടു കൊച്ചിയിലേയ്ക്കും തൃപ്പൂണിത്തുറ കാക്കനാട് വഴി ആലുവയുലേയ്ക്കും സര്‍വീസ് നീട്ടുന്നതിനുള്ള സാധ്യതയാണ് നോക്കുന്നത്.

ഡിഎംആര്‍സിയുമായി ഉണ്ടാക്കേണ്ട കരാറിന്റെ കരട് തയ്യാറാക്കുന്നതിനായി കെഎംആര്‍സി എംഡി ഏലിയാസ് ജോര്‍ജിന്റെ നേതൃത്വത്തില്‍ നാലംഗ സമിതിയെ ചുമതലപ്പെടുത്തി.