സ്വര്‍ണവിലയില്‍ വര്‍ദ്ധന
22 January 2013
ഇറക്കുമതി തീരുവ ഉയര്‍ത്തിയതിനെ തുടര്‍ന്ന് സംസ്ഥാനത്ത് സ്വര്‍ണവില വര്‍ദ്ധിച്ചു. പവന് 280 രൂപ കൂടി 23,080 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന് 2,885 രൂപയിലാണ് വില്പന നടക്കുന്നത്.
സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ നാലു ശതമാനമായിരുന്നതിനെ ആറായി ഉയര്‍ത്തി. ഇതു കാരണം ഗ്രാമിന് 60 മുതല്‍ 70 രൂപ വരെ വര്‍ദ്ധനയുണ്ടാകും.