ഡല്‍ഡി കൂട്ടമാനഭംഗം: വിചാരണ ഇന്നു മുതല്‍

single-img
21 January 2013

ഡല്‍ഹി കൂട്ടമാനഭംഗക്കേസിന്റെ വിചാരണ ഇന്ന്‌ ഉച്ചയ്‌ക്ക്‌ രണ്ടരയ്‌ക്ക്‌ സാകേതിലെ അതിവേഗ കോടതിയില്‍ ആരംഭിക്കും. ഇടവേളകളില്ലാതെ എല്ലാ ദിവസവും വിചാരണ നടത്തി ഒരു മാസത്തിനകം വിധി പറയും. കേസിലെ അഞ്ചു പ്രതികളുടെ വിചാരണയാണ്‌ ഇവിടെ നടക്കുക. പ്രായപൂര്‍ത്തിയായിട്ടില്ലെന്ന്‌ അവകാശപ്പെടുന്ന ആറാം പ്രതിയുടെ വിചാരണ ജുവനൈല്‍ ബോര്‍ഡിനു മുന്നില്‍ നടക്കും.
കൊലപാതകം, ബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍, കവര്‍ച്ച, തെളിവു നശിപ്പിക്കല്‍, ക്രിമിനല്‍ ഗൂഡാലോചന, കൊലപാതകശ്രമം തുടങ്ങിയ കുറ്റങ്ങളാണ്‌ പ്രതികള്‍ക്കു മേല്‍ ചാര്‍ത്തിയിരിക്കുന്നത്‌. ജനുവരി മൂന്നിനാണ്‌ പോലീസ്‌ കുര്‌റപത്രം സമര്‍പ്പിച്ചത്‌. 80 സാക്ഷികളും 12 തെളിവുകളുമുള്ള കേസില്‍ പ്രതികള്‍ക്ക്‌ വധശിക്ഷ നല്‍കണമെന്നതാണ്‌ പ്രോസിക്യൂഷന്റെ ആവശ്യം.

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 16നാണ്‌ ഡല്‍ഹിയില്‍ പാരാമെഡിക്കല്‍ വിദ്യാര്‍ത്ഥിനിയെ ഓടിക്കൊണ്ടിരുന്ന ബസ്സില്‍ കൂട്ടമാനഭംഗത്തിനിരയാക്കിയത്‌. ക്രൂരമായ മര്‍ദ്ദനത്തിനിരയായ പെണ്‍കുട്ടി 13 ദിവസം ജീവനുവേണ്ടി പോരാടിയെങ്കിലും ഡിസംബര്‍ 29ന്‌ സിംഗപ്പൂരിലെ ആശുപത്രിയില്‍ മരണപ്പെടുകയായിരുന്നു. സംഭവത്തിനു ശേഷം രാജ്യത്താകമാനം പ്രതിഷേധമിരമ്പിയിരുന്നു.