കര്‍ണാടക പോലീസ്‌ എം.എ. ബേബിക്കെതിരെ കേസെടുത്തു

single-img
20 January 2013

പ്രകോപനപരമായ പ്രസംഗം നടത്തിയെന്നാരോപിച്ച്‌ സിപിഎം പോളിറ്റ്‌ ബ്യൂറോ അംഗം എം.എ. ബേബിയ്‌ക്കെതിരെ കര്‍ണാടക പോലീസ്‌ കേസെടുത്തു. ഗൂഡാലോചന കുറ്റമാണ്‌ അദേഹത്തിനു മേല്‍ ചാര്‍ത്തിയിരിക്കുന്നത്‌.
ഉഡുപ്പിയിലെ കുക്കെ സുബ്രഹ്മണ്യ ക്ഷേത്രത്തിലെ മടെ സ്‌നാനെ എന്ന ചടങ്ങിനെതിരെ നടന്ന സമരത്തില്‍ പ്രസംഗച്ചതിനാണ്‌ കേസ്‌. ബ്രാഹ്മണരുടെ എച്ചിലിനു മേല്‍ പിന്നോക്കക്കാര്‍ ഉരുളുന്ന ചടങ്ങാണ്‌ മടെ സ്‌നാനെ.
തനിക്കെതിരായ കേസ്‌ ബഹുമതിയായി കാണുന്നുവെന്നാണ്‌ എം.എ.ബേബി പ്രതികരിച്ചത്‌. കര്‍ണാടകത്തിലെ ബിജെപി സര്‍ക്കാറിന്റെ ജനാധിപത്യ വിരുദ്ധ നയങ്ങളുടെ ഭാഗമാണ്‌ കേസെന്നും ്‌അദേഹം പറഞ്ഞു