സ്കൂൾ കലോൽത്സവം:കോഴിക്കോട് മുന്നേറുന്നു

single-img
19 January 2013

സംസ്ഥാന സ്കൂള്‍ കലോത്സവം ഫോട്ടോ ഫിനിഷിലേക്ക് നീങ്ങുന്നു.747 പോയിന്റുമായി കോഴിക്കോടാണു മുന്നിൽ.745 പോയിന്റുമായി തൃശൂർ തൊട്ടു പിന്നിലുണ്ട്.ദിവസങ്ങളായി രണ്ടാം സ്ഥാനം നിലനിര്‍ത്തിയിരുന്ന പാലക്കാട് മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ആതിഥേയജില്ലയായ മലപ്പുറം ഇപ്പോഴും നാലാം സ്ഥാനത്താണ്.

കലോൽത്സവത്തിലെ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ഒന്നാം സ്ഥാനത്തുള്ള തൃശ്ശൂരിന് 352 പോയന്റാണുള്ളത്. 346 പോയന്റുള്ള പാലക്കാട് രണ്ടാം സ്ഥാനത്തും, 344 പോയന്റുള്ള കോഴിക്കോട് മൂന്നാം സ്ഥാനത്തുമാണ്. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ കോഴിക്കോടിന് 403 ഉം തൃശ്ശൂരിന് 393 പോയന്റും മൂന്നാം സ്ഥാനത്തുള്ള മലപ്പുറത്തിന് 388 പോയന്റുമാണുള്ളത്.