തഹാവൂര്‍ റാണയ്ക്ക് 14 വര്‍ഷം തടവ്

single-img
18 January 2013

മുംബൈ ഭീകരാക്രമണത്തിന് പിന്നിലെ മുഖ്യ സൂത്രധാരന്മാരില്‍ ഒരാളായ തഹാവൂര്‍ റാണയ്ക്ക് പതിനാലു വര്‍ഷത്തെ തടവു ശിക്ഷ. ഷിക്കോഗോ ഫെഡറല്‍ കോടതിയാണ് ശിക്ഷ വിധിച്ചത്. ഭീകര സംഘടനയായ ലഷ്‌കര്‍ ഇ തൊയ്ബയെ ആയുധങ്ങള്‍ എത്തിച്ച് സഹായിച്ചതിനും പ്രവാചക കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചതിന്റെ പേരില്‍ ഡെന്‍മാര്‍ക്ക് പത്രത്തില്‍ സ്‌ഫോടനം നടത്താന്‍ പദ്ധതിയിട്ടതിനുമാണ് ശിക്ഷ.

മുംബൈ ഭീകരാക്രമണക്കേസിലാണ് റാണ അറസ്റ്റിലായത്. എന്നാല്‍ ഇതില്‍ റാണ കുറ്റക്കാരനല്ലെന്ന് കോടതി വിധിച്ചു. മറ്റു രണ്ട് രണ്ട് ആരോപണങ്ങളിലും തെറ്റുകാരനെന്ന് കോടതി കണ്ടെത്തി. 30 വര്‍ഷത്തെ തടവു ശിക്ഷയാണ് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടത്.എന്നാല്‍ അനാരോഗ്യം കാരണം ഒന്‍പതു വര്‍ഷത്തിനു മേല്‍ ശിക്ഷ നല്‍കരുതെന്നു പ്രതിഭാഗവും വാദിച്ചു.

പാകിസ്ഥാനില്‍ നിന്ന് കാനഡയിലേയ്ക്ക് കുടിയേറിയ തഹാവൂര്‍ റാണ പിന്നീട് ബിസിനസ്സ് ആവശ്യത്തിനായി ഷിക്കാഗോയില്‍ സ്ഥിര താമസമാക്കുകയായിരുന്നു. ഷിക്കോഗോയില്‍ വെച്ച് ഡേവിഡ് ഹെഡ്‌ലിയുമായി ചേര്‍ന്ന് ഭീകരപ്രവര്‍ത്തനം നടത്തുകയായിരുന്നു.