ജനശ്രീയ്ക്ക് കൂടുതല്‍ ഫണ്ട്

single-img
18 January 2013

ജനശ്രീയ്ക്ക് കൂടുതല്‍ ഫണ്ട് അനുവദിക്കാന്‍ തയ്യാറാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പുതിയ പദ്ധതികള്‍ സമര്‍പ്പിക്കുന്ന മുറയ്ക്ക് ഫണ്ട് ലഭിക്കും. തിരുവനന്തപുരത്ത് ജനശ്രീയുടെ ജൈവശ്രീ ബസാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദേഹം.

കുടുംബശ്രീയും ജനശ്രീയും തമ്മില്‍ യാതൊരു പ്രശ്‌നവും ഇല്ല. അങ്ങനെ വരുത്തിത്തീര്‍ക്കാന്‍ ചിലര്‍ ശ്രമിക്കുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ജനശ്രീയ്ക്ക് കേന്ദ്ര സര്‍ക്കാറിന്റെ പദ്ധതി പ്രകാരം ഫണ്ട് അനുവദിച്ചതിലുള്ള വിവാദത്തിന് കഴമ്പില്ലെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു. ഏതു വ്യക്തിക്കും സംഘടനയ്ക്കും രാഷ്ട്രീയ കൃഷി വികാസ് യോജന പദ്ധതിയിലൂടെ ഈ ഫണ്ട് അനുവദിക്കാവുന്നതാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.