പഴയ സിനിമകള്‍ക്കായി ആര്‍ക്കീവ്‌സ്‌ സംവിധാനം ഒരുക്കുന്നു

single-img
18 January 2013

പഴയകാല ചലച്ചിത്രങ്ങളുടെ നെഗറ്റീവുകള്‍ സംരക്ഷിക്കുന്നതിനായി ചലച്ചിത്ര അക്കാദമി അവ ഏറ്റെടുക്കുമെന്ന്‌ സിനിമാ വകുപ്പുമന്ത്രി കെ.ബി.ഗണേഷ്‌കുമാര്‍ അറിയിച്ചു.മലയാള സിനിമ

യിലെ ശ്രദ്ധേയമായ ചലച്ചിത്രങ്ങളുടെ പ്രിന്‍റുകളോ, ഡിജിറ്റല്‍ കോപ്പികളോ ഇന്നു ലഭ്യമല്ല. അതുകൊണ്ടുതന്നെ നിലവില്‍ ലഭ്യമായ സിനിമകള്‍ ഡിജിറ്റലായി മാറ്റി സംരക്ഷിക്കാനാണു തീരുമാനം. ഇതിനുള്ള ശ്രമങ്ങള്‍ അക്കാഡമി ആരംഭിച്ചിട്ടുണ്ട്.ഇതിനായി മൂന്നാറിൽ ചലച്ചിത്ര അക്കാഡമി ആർക്കൈവ്സ് തുടങ്ങുന്നുണ്ട്. സ്റ്റുഡിയോകളിൽ സൂക്ഷിച്ചിട്ടുള്ള നെഗറ്റീവുകൾ ഡിജിറ്റലായി മാറ്റുന്ന സംവിധാനം അക്കാഡമി തന്നെ ഒരുക്കും. പ്രിന്റുകൾ നൽകുന്ന നിർമ്മാതാവിനോ സ്റ്റുഡിയോകൾക്കോ ഇതിന് പ്രത്യേക ചെലവുണ്ടാവില്ലെന്നും മന്ത്രി കെ.ബി.ഗണേഷ്‌കുമാര്‍ അറിയിച്ചു.