ഡീസല്‍ വില എണ്ണക്കമ്പനികള്‍ നിയന്ത്രിക്കും

single-img
17 January 2013

ഡീസല്‍ വില നിര്‍ണ്ണയിക്കാനുള്ള അധികാരം ഇനി മുതല്‍ എണ്ണക്കമ്പനികള്‍ക്ക്. ഡീസലിനുള്ള വില നിയന്ത്രണം ഭാഗികമായി നീക്കി. ഇതു സംബന്ധിച്ച തീരുമാനം കേന്ദ്ര സര്‍ക്കാര്‍ കൈക്കൊണ്ടതായി പെട്രോളിയം വകുപ്പ് മന്ത്രി വീരപ്പ മൊയ്‌ലി അറിയിച്ചു. ഇതോടെ ഉടനെ ഡീസല്‍ വില കൂടുമെന്ന് ഉറപ്പായി.

മാര്‍ക്കറ്റ് വിലയനുസരിച്ച് ഡീസലിന് വില കൂട്ടാനുള്ള അധികാരമാണ് എണ്ണക്കമ്പനികള്‍ക്ക് ലഭിക്കുന്നത്. ഇന്ന് ചേര്‍ന്ന കേന്ദ്രമന്ത്രിസഭ യോഗമാണ് തീരുമാനമെടുത്തത്. ഒറ്റയടിയ്ക്ക് വില വര്‍ദ്ധന പാടില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ചെറിയ നിരക്കുകളായി വില കൂട്ടാവുന്നതാണ്. എണ്ണക്കമ്പനികളുടെ ഡീസല്‍ ലിറ്ററിന് 9.60 രൂപയുടെ നഷ്ടം കുറയ്ക്കുന്നതിനായാണ് പുതിയ തീരുമാനം എന്നാണ് വിശദികരണം.

സബ്‌സിഡി ഇനത്തില്‍ ലഭിക്കുന്ന പാചക വാതക സിലിണ്ടറുകളുടെ എണ്ണം ആറില്‍ നിന്ന് ഒന്‍പതാക്കി ഉയര്‍ത്തി. ഏപ്രില്‍ മാസം മുതല്‍ ഇത് നിലവില്‍ വരും.