ആദ്യ ദിനം കണ്ണൂര്‍ മുന്നില്‍
15 January 2013
മേളപ്പുറമായി മാറിയ മലപ്പുറത്ത് കൗമാരകേരളം തങ്ങളുടെ കുതിപ്പു തുടങ്ങി. സംസ്ഥാനമേളയ്ക്ക് തുടക്കം കുറിച്ചുകൊണ്ട് ആയിരക്കണക്കിന് കുട്ടികള്‍ പങ്കെടുത്ത ഘോഷയാത്രയ്ക്ക് ശേഷം വേദികള്‍ സജീവമായതോടെ മത്സരം മുറുകി. രണ്ടാം ദിനത്തിലേയ്ക്ക് കടന്ന മേളയില്‍ കണ്ണൂര്‍ ജില്ലയാണ് ഒന്നാം സ്ഥാനത്ത് മുന്നേറുന്നത്. നാല്‍പ്പത്തിയഞ്ച് പോയിന്റാണ് കണ്ണൂര്‍ ഇതുവരെ നേടിയത്. രണ്ടാം സ്ഥാനത്ത് നില്ക്കുന്ന ആലപ്പുഴ, എറണാകുളം, പാലക്കാട് ജില്ലകള്‍ക്ക് 43 പോയിന്റുകള്‍ വീതമുണ്ട്. തിരുവനന്തപുരവും തൃശ്ശൂരുമാണ് 41 പോയിന്റുകളുമായി മൂന്നാമതുള്ളത്.
ആദ്യദിനം നടന്ന ഭരതനാട്യം, സ്കിറ്റ്, ദേശഭക്തിഗാനം, മോഹിനിയാട്ടം, പദ്യംചൊല്ലല്‍ തുടങ്ങിയ ഇനങ്ങളുടെ ഫലമാണ് കണ്ണൂരിനെ മുന്നിലെത്തിച്ചത്. ഹൈസ്കൂള്‍ വിഭാഗത്തിലായി 25 പോയിന്റും ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ 20 പോയിന്റുമാണ് ജില്ലയ്ക്ക് ലഭിച്ചത്.