ഡല്‍ഹി പോലീസിനെതിരേ മുഖ്യമന്ത്രി ഷീല ദീക്ഷിത്

single-img
14 January 2013

Sheila-Dikshitബസില്‍ പെണ്‍കുട്ടി കൂട്ടമാനഭംഗത്തിനിരയായതിനെത്തുടര്‍ന്നുണ്ടായ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ പോലീസിനെതിരേ വിമര്‍ശനവുമായി ഡല്‍ഹി മുഖ്യമന്ത്രി ഷീല ദീക്ഷിതും രംഗത്ത്. പ്രതിഷേധ പ്രകടനങ്ങളില്‍നിന്നു പോലീസ് പാഠം പഠിക്കണമെന്നു ഷീല ദീക്ഷിത് പറഞ്ഞു. ജനങ്ങള്‍ക്കു പോലീസിലുള്ള വിശ്വാസം നഷ്ടമായെന്നും ഒരു ദേശീയ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ അവര്‍ കുറ്റപ്പെടുത്തി. യുവതി കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തെത്തുടര്‍ന്നു പ്രതിഷേധപ്രകടനം നടത്തിയവരെ മര്‍ദിച്ച പോലീസ് നടപടി ജനങ്ങള്‍ക്ക് അവരിലുള്ള വിശ്വാസം നഷ്ടപ്പെടാന്‍ ഇടയാക്കി. ഇതിന് ഉദാഹരണമാണ് അവര്‍ പ്രതിഷേധപ്രകടനങ്ങളുമായി തെരുവിലിറങ്ങിയത്. പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് അല്പം നേരത്തേ രാഷ്ട്രത്തെ അഭിസംബോധന ചെയ്തിരുന്നെങ്കില്‍ ഡല്‍ഹിയിലെ അക്രമസംഭവങ്ങള്‍ ഒരു പരിധി വരെ ഒഴിവാക്കാമായിരുന്നുവെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.