പാലക്കാട് സര്‍ക്കാര്‍ മെഡിക്കല്‍ കോളജിന് തറക്കല്ലിട്ടു

single-img
14 January 2013

oommen chandyപാലക്കാട് സര്‍ക്കാര്‍ മെഡിക്കല്‍ കോളജിന്റെ തറക്കല്ലിടല്‍ കര്‍മ്മം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിച്ചു. മെഡിക്കല്‍ കോളജിന്റെ നിര്‍മാണം ഉടന്‍ പൂര്‍ത്തിയാക്കുമെന്നും ഇതിനാവശ്യമായ പണം അനുവദിച്ചുകഴിഞ്ഞതായും മുഖ്യമന്ത്രി പറഞ്ഞു. നിര്‍മാണം പൂര്‍ത്തീകരിക്കുംവരെ പാലക്കാട് ജില്ലാ ആശുപത്രിയാണ് മെഡിക്കല്‍ കോളജായി പ്രവര്‍ത്തിക്കുക. കോളജ് നിര്‍മാണത്തിനായി കേന്ദ്രസഹായവും തേടുന്നുണ്ട്. കോളജിന്റെ സ്‌പെഷല്‍ ഓഫീസറായി പട്ടികജാതി വികസന വകുപ്പ് മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എസ്. സുബ്ബയ്യയെ നിയോഗിച്ചിട്ടുണ്‌ടെന്നും മുഖ്യമന്ത്രി പറഞ്ഞു.