കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ പുറത്തറിയാത്തത് അപമാന ഭീതി മൂലം: വിഎസ്

single-img
13 January 2013

കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങളില്‍ പരാതി ഉയരാത്തത് അപമാനഭീതി മൂലമാണെന്ന് പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദന്‍ പറഞ്ഞു. കുട്ടികള്‍ക്കെതിരേ വര്‍ധിക്കുന്ന അതിക്രമങ്ങള്‍ക്കെതിരേ ബാലസംഘത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ‘ഞങ്ങള്‍ക്കാരുണ്ട് തുണയായി?’ സംസ്ഥാന കണ്‍വന്‍ഷന്‍ എസ്എംവി സ്‌കൂളില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമക്കേസുകളില്‍ നീതിന്യായ സംവിധാനത്തില്‍ ആവശ്യമായ മാറ്റം വരുത്തണം. അതിക്രമത്തിന് ഇരയാവുന്നവര്‍ അവഹേളിതരാവുന്ന ദുരവസ്ഥ മറ്റൊരു നാട്ടിലുമില്ല. പരാതി കൃത്യമായി പറയാമെന്ന് ഉറപ്പുവരുത്താന്‍ കഴിയണം. കുറ്റവാളികള്‍ക്കു മാതൃകാപരമായി കടുത്ത ശിക്ഷ ഉറപ്പാക്കണം. ഇരകള്‍ക്കു നഷ്ടപരിഹാരവും പുനരധിവാസവും ഉറപ്പുവരുത്തി പീഡനം തടയാന്‍ മുന്‍കരുതല്‍ സംവിധാനങ്ങളുണ്ടാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.