വധശിക്ഷ നടപ്പാക്കിയതില്‍ പ്രതിഷേധിച്ച് സൗദിയിലെ ലങ്കന്‍ സ്ഥാനപതിയെ തിരിച്ചു വിളിച്ചു

single-img
12 January 2013

ശ്രീലങ്കന്‍ വീട്ടുജോലിക്കാരിയുടെ വധശിക്ഷ നടപ്പാക്കിയതില്‍ പ്രതിഷേധിച്ച് സൗദിഅറേബ്യയിലെ ലങ്കന്‍ സ്ഥാനപതി അഹമ്മദ് ജവാദിനെ വ്യാഴാഴ്ച തിരിച്ചുവിളിച്ചു. ശിക്ഷ നടപ്പാക്കരുതെന്ന് പ്രസിഡന്റ് മഹിന്ദ രാജപക്‌സേ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിരുന്നു. നാലു മാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയെന്നാരോപിച്ചാണ് ഇരുപത്തിനാലുകാരിയായ റിസാന നഫീസിനെ റിയാദില്‍ തലവെട്ടി കൊന്നത്.