മഹീന്ദ്ര ഇടിഒ വൈദ്യുതി കാര്‍ ഉടനെത്തും

single-img
12 January 2013

മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ വൈദ്യുതി വാഹനവിഭാഗമായ മഹീന്ദ്ര റേവ ഇലക്ട്രിക്ക് വെക്കിള്‍സ് ലിമിറ്റഡ് പുതിയ കാര്‍ ഇടിഒ യ്ക്ക് രൂപം നല്‍കുന്നു. ഭാവിയുടെ വാഹനം എന്നാണ് കമ്പനി ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര ഈ വാഹനത്തെ വിശേഷിപ്പിക്കുന്നത്. വീട്ടിലെ 15 ആമ്പിയര്‍ പ്ലഗ് പോയിന്റില്‍ നിന്ന് ചാര്‍ജ് ചെയ്യാവുന്ന തരത്തിലാണ് ഇടിഒയ്ക്ക് രൂപം നല്‍കുന്നത്. ഒരുതവണ ചാര്‍ജ് ചെയ്താല്‍ നൂറു കിലോമീറ്റര്‍ വരെ ഓടാന്‍ കഴിയും.