ഷാവേസിനു പിന്തുണ പ്രഖ്യാപിച്ച് പ്രകടനം

single-img
11 January 2013

hugo-chavez-sickവെനിസ്വേലന്‍ പ്രസിഡന്റ് ഹ്യൂഗോ ഷാവേസിനു പിന്തുണ പ്രഖ്യാപിച്ച് അദ്ദേഹത്തിന്റെ കൊട്ടാരത്തിനു മുന്നില്‍ ഇന്നലെ അനുയായികള്‍ പടുകൂറ്റന്‍ പ്രകടനം നടത്തി. ഷാവേസിന് അസുഖമായതിനാല്‍ ഇന്നലത്തെ സത്യപ്രതിജ്ഞ മാറ്റിവച്ചിരുന്നു. ഷാവേസിന്റെ നാലാമൂഴം ഇന്നലെ നാഷണല്‍ അസംബ്‌ളിയിലെ സത്യപ്രതിജ്ഞയോടു കൂടി ആരംഭിക്കേണ്ടതായിരുന്നു. ക്യൂബയില്‍ കാന്‍സര്‍ ചികിത്സയില്‍ കഴിയുന്ന ഷാവേസിന് പിന്നീട് സുപ്രീംകോടതി മുമ്പാകെ സത്യപ്രതിജ്ഞ ചെയ്യാമെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇതിനെ ചോദ്യം ചെയ്ത് പ്രതിപക്ഷം നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി.