ജാര്‍ഖണ്ഡില്‍ കൊല്ലപ്പെട്ട മലയാളി ജവാന്റെ മൃതദേഹം നാട്ടിലെത്തിച്ചു

single-img
11 January 2013

Kannur, 11 Jan 2013 _DigitalEditionജാര്‍ഖണ്ഡില്‍ നക്‌സല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി ജവാന്‍ കൊല്ലം വയല സ്വദേശി സുധീഷ്‌കുമാറിന്റെ (24) മൃതദേഹം നാട്ടിലെത്തിച്ചു. ഇന്നു രാവിലെ തിരുവനന്തപുരത്ത് എത്തിച്ച മൃതദേഹം ഇതിനുശേഷമാണ് ജന്‍മദേശമായ കൊല്ലം വയലയിലേക്ക് കൊണ്ടുപോയത്. സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍, മന്ത്രി വി.എസ് ശിവകുമാര്‍ തുടങ്ങിയവര്‍ മൃതദേഹത്തില്‍ ആദരാഞ്ജലി അര്‍പ്പിക്കാനെത്തി. സുധീഷിന്റെ കുടുംബത്തിന് സര്‍ക്കാര്‍ സഹായം നല്‍കുന്ന കാര്യം പരിഗണിക്കുമെന്ന് മന്ത്രി പറഞ്ഞു. വിമാനത്താവളത്തില്‍ സെറിമോണിയല്‍ പരേഡിന് ശേഷമാണ് മൃതദേഹം കൊല്ലത്തേക്ക് കൊണ്ടുപോയത്. ഉച്ചയ്ക്ക് 12 നാണ് സംസ്‌കാരം. സേനയില്‍ ഹവീല്‍ദാര്‍ ആണ് സുധീഷ്.