അന്വേഷണം നടന്ന് സത്യംപുറത്തുവരണമെന്ന് ജോണി നെല്ലൂര്‍

single-img
11 January 2013

johny_evarthaഏതുതരത്തിലുള്ള അന്വേഷണമായാലും അതു നടന്നു സത്യം പുറത്തുവണമെന്ന് കേരളകോണ്‍ഗ്രസ്- ജേക്കബ് ചെയര്‍മാന്‍ ജോണി നെല്ലൂര്‍. തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പണപ്പിരിവ് നടത്തിയെന്നാണ് ആരോപണം. ഇലക്ഷനു വേണ്ടി പണം പിരിക്കാത്ത രാഷ്ട്രീയക്കാരില്ല. എന്നാല്‍ ഞാന്‍ പണം പിരിച്ചിട്ടില്ല. ആരോപണം ഉന്നയിച്ച ഉദ്യോഗസ്ഥ തന്നെ ഞാന്‍ പണം ചോദിച്ചിട്ടില്ലെന്നു വ്യക്തമാക്കിയതാണ്. അതുപോലും പരിശോധിക്കാതെയാണ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നതെന്നു ജോണി നെല്ലൂര്‍ പറഞ്ഞു. സത്യസന്ധമായി പൊതുപ്രവര്‍ത്തനം നടത്തുന്നവരെ ബ്ലാക്ക്‌മെയില്‍ ചെയ്യാനും അപകീര്‍ത്തിപ്പെടുത്താനും ലക്ഷ്യമിട്ട് അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നവരെയും അതു പ്രോത്സാഹിപ്പിക്കുന്നവരെയും ശിക്ഷിക്കാന്‍ നിയമം ഉണ്ടാവണം.