വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം; ഫ്‌ളാഗ് മീറ്റിംഗ് വേണമെന്ന് ഇന്ത്യ

single-img
11 January 2013

Pakistan NATOകാഷ്മീരില്‍ പാക്കിസ്ഥാന്‍ വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. കഴിഞ്ഞ ദിവസം രണ്ട് ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ട പൂഞ്ച് സെക്ടറില്‍ ഉള്‍പ്പെടെ മൂന്നിടങ്ങളിലാണ് പാക് സൈന്യം കരാര്‍ ലംഘിച്ച് ഇന്ത്യന്‍ ഭാഗത്തേക്ക് വെടിയുതിര്‍ത്തത്. വെടിവെയ്പ് രൂക്ഷമായതോടെ ഇന്ത്യന്‍ സൈന്യവും പ്രതികരിച്ചു. പൂഞ്ചില്‍ രണ്ട് മണിക്കൂറോളം വെടിവെയ്പ് നീണ്ടു. മേന്താര്‍ സെക്ടറിലും ബത്താല്‍ മേഖലയിലും വെടിവെയ്പുണ്ടായിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് ഇന്ത്യ മേന്താര്‍ സെക്ടറിലെ സൈനിക മേധാവികളുടെ ഫ്‌ളാഗ് മീറ്റിംഗ് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ പാക്കിസ്ഥാന്‍ ഇതിനോട് പ്രതികരിച്ചിട്ടില്ല.