ഇന്ധനവില വര്‍ദ്ധന രണ്ടാഴ്ചക്കകം

single-img
10 January 2013

gas cylinderട്രെയിന്‍ യാത്രാനിരക്ക് കൂട്ടിയതിനു പിന്നാലെ ഇന്ധവില വര്‍ദ്ധിപ്പിക്കാനും കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നു. പാചകവാതകം, ഡീസല്‍, മണ്ണെണ്ണ എന്നിവയ്ക്കാണ് വില കൂടുക. കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന്റെ തീരുമാനപ്രകാരമുള്ള വില വര്‍ദ്ധനയുടെ പ്രഖ്യാപനം രണ്ടാഴ്ചക്കകം ഉണ്ടാകും. ഡീസലിനും മണ്ണെണ്ണയ്ക്കും ലിറ്ററിന് 2 മുതല്‍ 3 രൂപ വരെയാകും കൂട്ടുന്നത്. പാചക വാതകം സിലിണ്ടറിന് 130 രൂപയും വര്‍ദ്ധിപ്പിച്ചേക്കും. ഡീസലിന്റെയും മണ്ണെണ്ണയുടെയും വില മാര്‍ച്ച് 31 ന് മുന്‍പ് 4.50 രൂപ കൂട്ടാനാണ് മന്ത്രാലയം ശുപാര്‍ശ ചെയ്തിരിക്കുന്നത്. ഇതിന്റെ ആദ്യ ഘട്ടത്തിലെ വര്‍ദ്ധനവാണ് ഉടന്‍ ഉണ്ടാകുക. പാചക വാതകത്തിന്റെ വില വര്‍ദ്ധനയും ഘട്ടമ ഘട്ടമായിട്ടായിരിക്കും നടപ്പാക്കുക. കൂടാതെ സബ്‌സിഡി സിലിണ്ടറിന്റെ എണ്ണം കൂട്ടുമെന്നും റിപ്പോര്‍ട്ടുണ്ട്. വരും മാസങ്ങളില്‍ മണ്ണെണ്ണയുടെ നിരക്ക് 35 പൈസ വെച്ച് കൂട്ടാനും നീക്കമുണ്ട്.