മാവോയിസ്റ്റ് ആക്രമണം: കൊല്ലപ്പെട്ടവരില്‍ മലയാളി ജവാനും

single-img
10 January 2013

ജാര്‍ഖണ്ഡില്‍ മാവോയിസ്റ്റുകളുമായുണ്ടായ എറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ജവാന്മാരില്‍ മലയാളിയും. കൊല്ലം വയല സ്വദേശി സുധീഷ് കുമാറാണ് മരിച്ച മലയാളി. അഞ്ചു വര്‍ഷമായി സിആര്‍പിഎഫില്‍ ജവാനാണ് സുധീഷ്. മൃതദേഹം നാളെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിക്കും. ശേഷം ജന്മനാട്ടിലേയ്ക്ക് കൊണ്ടുപോകും.

ജനുവരി ഏഴിനാണ് മാവോയിസ്റ്റുകളുമായി ഏറ്റുമുട്ടല്‍ നടന്നത്. സിആര്‍പിഎഫ് ജവാന്മാരുള്‍പ്പെടെ 13 പേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. നാലു ജവാന്‍മാരെ കാണാതായിരുന്നു. ഇവരുടെ മൃതദേഹം കണ്ടെത്തിയപ്പോള്‍ ഒരു ജവാന്റെ ശരീരത്തില്‍ ബോംബ് തുന്നിച്ചേര്‍ക്കപ്പെട്ട നിലയിലായിരുന്നു. പോസ്റ്റ്‌മോര്‍ട്ടം നടത്താനൊരുങ്ങിയ ഡോക്ടര്‍മാര്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ബോംബ് കണ്ടെത്തിയത്. ഇത് പിന്നീട് നിര്‍വീര്യമാക്കി.