പാക്കിസ്ഥാന്റെ ഭാഗത്തുനിന്നും വീണ്ടും വെടിവയ്പ്പ്

single-img
9 January 2013

bbc-india-pak-border-near-jammuനിയന്ത്രണരേഖ ലംഘിച്ച് ഇന്ത്യന്‍ അതിര്‍ത്തിക്കുള്ളില്‍ കടന്ന പാക്കിസ്ഥാന്‍ സൈന്യം രണ്ട് ഇന്ത്യന്‍ സൈനികരെ വെടിവച്ചുകൊന്ന സംഭവത്തിനു പിന്നാലെ വീണ്ടും ആക്രമണം. പൂഞ്ച് ജില്ലയിലെ ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്കു നേരെയാണ് പാക് സൈന്യം കനത്ത ആക്രമണം നടത്തിയത്. ചൊവ്വാഴ്ച രാത്രി ഏഴു മണിയോടെ ആരംഭിച്ച വെടിവയ്പ്പ് രാത്രി 11.30 വരെ നീണ്ടതായി സൈനിക കേന്ദ്രങ്ങള്‍ അറിയിച്ചു. അതേസമയം, ആളപായം റിപ്പോര്‍ട്ടു ചെയ്തിട്ടില്ല.