വിവാദ പ്രസംഗം: ഉവൈസിയെ ജുഡീഷല്‍ കസ്റ്റഡിയില്‍ വിട്ടു

single-img
9 January 2013

akbaruddin-owaisi2വിവാദ പ്രസംഗത്തിന്റെ പേരില്‍ അറസ്റ്റിലായ ആന്ധ്രയിലെ മജ്‌ലിസ് ഇ ഇത്തിഹാദുള്‍ മുസ്‌ലിമീന്‍ നിയമസഭാകക്ഷി നേതാവ് അക്ബറുദ്ദീന്‍ ഉവൈസിയെ 14 ദിവസത്തേക്ക് ജുഡീഷല്‍ കസ്റ്റഡിയില്‍ വിട്ടു. ഇന്നലെ അറസ്റ്റു ചെയ്ത ഉവൈസിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം നിര്‍മല്‍ മുന്‍സിഫ് മജിസ്‌ട്രേറ്റ് കോടതിയിലാണ് ഹാജരാക്കിയത്. ഇന്നലെ രാവിലെ എംഎല്‍എയുടെ വസതിയിലെത്തിയ പോലീസ് സംഘം ഉവൈസിയെ മെഡിക്കല്‍ പരിശോധനയ്ക്കു വിധേയനാക്കിയ ശേഷമാണ് അറസ്റ്റു രേഖപ്പെടുത്തിയത്. പരിശോധനയില്‍ ആരോഗ്യപ്രശ്‌നങ്ങളില്ലെന്നു ബോധ്യമായതോടെയായിരുന്നു അറസ്റ്റ്. വിവാദ പ്രസംഗത്തിന്റെ പേരില്‍ കഴിഞ്ഞ രണ്ടിനാണ് നിര്‍മല്‍ പോലീസ് ഉവൈസിക്കെതിരേ കേസെടുത്തത്. കഴിഞ്ഞ ദിവസമാണ് ലണ്ടനില്‍ നിന്നും ചികിത്സയ്ക്കുശേഷം അദ്ദേഹം ഹൈദരാബാദിലെത്തിയത്. പോലീസ് അറസ്റ്റുചെയ്യുന്നതു തടയണമെന്നാവശ്യപ്പെട്ടു ഉവൈസി ആന്ധ്രാ ഹൈക്കോടതിയേയും സമീപിച്ചിരുന്നു.