പുതിയ ബ്രാന്‍ഡ് അംബാസഡര്‍മാരുമായി ജോയ് ആലുക്കാസ്

single-img
9 January 2013

joyalukkasജോയ് ആലുക്കാസ് ഗ്രൂപ്പിന്റെ ബ്രാന്‍ഡ് അംബാസഡര്‍മാരായി ദക്ഷിണേന്ത്യയിലെ നാലു സൂപ്പര്‍ താരങ്ങള്‍. മലയാളത്തില്‍ നിന്ന് സുരേഷ് ഗോപി, തമിഴില്‍ നിന്ന് മാധവന്‍, തെലുങ്കില്‍ നിന്നും അല്ലു അര്‍ജുന്‍, കന്നടയില്‍ നിന്ന് സുദീപ് എന്നിവരാണ് ഗ്രൂപ്പിന്റെ മുഖമാകുന്നത്. ഗ്രൂപ്പിന്റെ വിവിധ മേഖലകളിലേയ്ക്കാണ് ഇവരെ തെരഞ്ഞെടുത്തിരിക്കുന്നത്. ജോയ് ആലുക്കാസിന്റെ ഇന്ത്യയിലെ പത്താം വാര്‍ഷികമാണ് ഈ വര്‍ഷം. അതിനോടനുബന്ധിച്ചാണ് ബ്രാന്‍ഡ് പ്രൊമോഷനുകള്‍ക്കായി പുതിയ താരങ്ങളെ തെരഞ്ഞെടുത്തത്. മാധവന്‍ മൂന്നു വര്‍ഷമായി ഗ്രൂപ്പിന്റെ ബ്രാന്‍ഡ് അംബാസഡര്‍ അണ്.