മൂന്ന് മലയാളികള്‍ക്ക് ദേശീയ ധീരതാ പുരസ്‌കാരം

single-img
9 January 2013

Unti tled-1

കഴിഞ്ഞ വര്‍ഷത്തെ ദേശീയ ധീരതാ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ നിന്ന് മൂന്ന് കുട്ടികള്‍ അവാര്‍ഡിന് അര്‍ഹരായി. കണ്ണൂരില്‍ നിന്നുള്ള രമിത് കെ., ആലപ്പുഴയില്‍ നിന്നുള്ള മെബിന്‍ സിറിയക്, തൃശ്ശൂരില്‍ നിന്നുള്ള വിഷ്ണു എം.വി. എന്നിരാണ് പുരസ്‌കാരം നേടിയ മലയാളികള്‍. ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ചൈല്‍ഡ് വെല്‍ഫെയര്‍ ആണ് അവാര്‍ഡ് നല്‍കുന്നത്. ഡല്‍ഹിയില്‍ ജനുവരി 26 ന് നടക്കുന്ന റിപ്പബ്ലിക് ദിന പരേഡില്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങില്‍ നിന്നും കുട്ടികള്‍ പുരസ്‌കാരം ഏറ്റു വാങ്ങും.