ഒരു ലക്ഷം ദിര്‍ഹവും രണ്ട് ആഡംബരക്കാറുകളും പത്തുവയസ്സുകാരന്

single-img
9 January 2013

madhup

ദുബൈ ഷോപ്പിങ്ങ് ഫെസ്റ്റിവലിനോടനുബന്ധിച്ച നടന്ന ഇന്‍ഫിനിറ്റി മെഗാ റാഫിളില്‍ ഒരു ലക്ഷം ദിര്‍ഹവും രണ്ട് ആഡംബരക്കാറുകളും സമ്മാനമായി ലഭിച്ചത് ഇന്ത്യന്‍ ബാലന്. ദുബൈയില്‍ ബിസിനസ്സ് നടത്തുന്ന പൂര്‍ണ്ണചന്ദ്ര റാവുവിന്റെ മകന്‍ മധുപ് റോഷനാണ് ഭാഗ്യം കൈവന്നത്. പിതാവ് വാങ്ങിയ കൂപ്പണില്‍ മകന്റെ പേരെഴുതിയിടുകയായിരുന്നു. ഇന്‍ഫിനിറ്റി മെഗാ റാഫിളിന്റെ രണ്ടാം ദിനം നടന്ന നറുക്കെടുപ്പിലാണ് മധുപിന് സമ്മാനം ലഭിച്ചത്. അഞ്ചാം ക്ലാസ്സ് വിദ്യാര്‍ഥിയാണ്. ആദ്യ ദിനത്തില്‍ നടന്ന നറുക്കെടുപ്പുകളില്‍ അഞ്ച് സമ്മാനവും ഇന്ത്യക്കാര്‍ക്കായിരുന്നു.