പാക്കിസ്ഥാന്റെ നടപടി പ്രകോപനപരം: ആന്റണി

single-img
9 January 2013

India's Defence Minister Antonyഇന്നലെ കാഷ്മീര്‍ അതിര്‍ത്തിയില്‍ രണ്ടു ഇന്ത്യന്‍ സൈനികരെ കൊലപ്പെടുത്തിയ പാക്കിസ്ഥാന്റെ നടപടി പ്രകോപനപരമെന്ന് പ്രതിരോധ മന്ത്രി എ.കെ.ആന്റണി. സൈനികരെ കൊലപ്പെടുത്തിയതിന് ശേഷം മൃതദേഹം വികൃതമാക്കിയ നടപടി മനുഷ്യത്വരഹിതമാണ്. ഇക്കാര്യത്തിലുള്ള ഇന്ത്യയുടെ പ്രതിഷേധം ഔദ്യോഗികമായി തന്നെ പാക്കിസ്ഥാനെ അറിയിക്കും. അതിര്‍ത്തിയിലെ സ്ഥിതിഗതികള്‍ സസൂക്ഷ്മം നിരീക്ഷിച്ചു വരികയാണെന്നു എ.കെ.ആന്റണി പറഞ്ഞു.