എം.ജി. കോളേജില്‍ വിദ്യാര്‍ഥിനിയെ നാലുമണിക്കൂര്‍ പൂട്ടിയിട്ടു

single-img
8 January 2013

M Gതിരുവനന്തപുരം എം.ജി കോളേജില്‍ സഹപാഠികള്‍ വിദ്യാര്‍ഥിനിയെ നാലുമണിക്കൂര്‍ ക്ലാസ് മുറിക്കുള്ളില്‍ തടവിലാക്കി. മണ്ണന്തല സ്വദേശിനിയും രണ്ടാംവര്‍ഷ ബിരുദ വിദ്യാര്‍ഥിനിയുമായ ശരണ്യയെ (19)യാണ് കോളേജിനുള്ളിലെ മുറിയില്‍ പൂട്ടിയിട്ടത്. ഒരു പോലീസ് കേസ് പിന്‍വലിപ്പിക്കാന്‍ വേണ്ടിയാണ് സുഹൃത്തുക്കള്‍ പെണ്‍കുട്ടിയെ തടവിലാക്കിയത്. സംഭവുമായി ബന്ധപ്പെട്ട് കോളേജ് ചെയര്‍പേഴ്‌സണ്‍ സത്യ, വിഷ്ണു, ആനന്ദ്, അഭിദേവ് എന്നിവര്‍ക്കെതിരെ പോലീസ് കേസെടുത്തു. ഇവര്‍ ഒളിവിലാണ്.