സ്വകാര്യ ബസ് പണിമുടക്ക് : യാത്രക്കാര്‍ ദുരിതത്തില്‍

single-img
7 January 2013

private bus strikeസംസ്ഥാനത്ത് ഞായറാഴ്ച അര്‍ദ്ധ രാത്രി മുതല്‍ ആരംഭിച്ച സ്വകാര്യ ബസ് പണിമുടക്ക് സാധാരണക്കാരെ വലച്ചു. ശമ്പള വര്‍ദ്ധന ആവശ്യപ്പെട്ടാണ് മോട്ടോര്‍ തൊഴിലാളി സംയുക്ത സമര സമിതിയുടെ നോതൃത്വത്തില്‍ അനിശ്ചിതകാല സമരം നടക്കുന്നത്. ശബരിമല സീസണ്‍ ആയതിനാല്‍ പത്തനംതിട്ട ജില്ലയെ ഒഴിവാക്കിയിട്ടുണ്ട്. ബാക്കി എല്ലാ ജില്ലകളിലും സമരം പൂര്‍ണ്ണമാണ്.

പ്രവര്‍ത്തി ദിവസമായതിനാല്‍ സംസ്ഥാനത്തുടനീളം രാവിലെ മുതല്‍ വിദ്യാര്‍ഥികളും സര്‍ക്കാര്‍ ജീവനക്കാരുമുള്‍പ്പെടെയുള്ളവര്‍ ബുദ്ധിമുട്ടി. യാത്രാദുരിതം പരിഹരിക്കാന്‍ കെഎസ്ആര്‍ടിസി കൂടുതല്‍ സര്‍വ്വീസുകള്‍ നടത്തുന്നുണ്ടെങ്കിലും സ്വകാര്യ മേഖല കൈയടക്കിയിരിക്കുന്ന റൂട്ടുകളില്‍ മതിയായ സര്‍വ്വീസുകള്‍ നടത്താന്‍ കഴിയുന്നില്ല. മധ്യ കേരളത്തിലും വടക്കന്‍ കേരളത്തിലുമാണ് സ്ഥിതി കൂടുതല്‍ മോശം,.

തിരുവനന്തപുരം നഗരപരിധിയിലും കെഎസ്ആര്‍ടിസി ബസുകളില്‍ നല്ല തിരക്കാണ് അനുഭവപ്പെടുന്നത്. കെഎസ്ആര്‍ടിസി ഡിപ്പോകളില്‍ മിക്ക ബസ്സുകളും കട്ടപ്പുറത്താണെന്നതും ശബരിമല സീസണും കാരണം അധികം സര്‍വ്വീസുകള്‍ അനുവദിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ്.

ചെവ്വാഴ്ച മുതല്‍ കെഎസ്ആര്‍ടിസി ജീവനക്കാരില്‍ ഒരു വിഭാഗവും പണിമുടക്കും എന്നാണ് അറിയിച്ചിരിക്കുന്നത്. സമരം നടത്തുന്ന സ്വകാര്യ ബസ് ജീവനക്കാരുമായി തൊഴില്‍മന്ത്രി നാളെ ചര്‍ച്ച നടത്തും. ചര്‍ച്ചയില്‍ പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ വരും ദിവസങ്ങളില്‍ യാത്രാക്ലേശം രൂക്ഷമാകും.