മകള്‍ക്കൊപ്പം കമല്‍

single-img
5 January 2013

kamal-hassan-shruti-hassan-മകള്‍ ശ്രുതി ഹാസനൊപ്പം അഭ്രപാളിയിലെത്താന്‍ കമല്‍ ഹാസന്‍ തയ്യാറെടുക്കുന്നു. ഇക്കാര്യം കമല്‍ തന്നെയാണ് മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. ഒരേ സമയം തമിഴിലും ഹിന്ദിയിലും നിര്‍മ്മിക്കുന്ന ചിത്രത്തിലൂടെയാകും അച്ഛനും മകളും വെള്ളിത്തിരയില്‍ ഒരുമിക്കുന്നത്. കഥ റെഡിയാണെങ്കിലും ചിത്രീകരണത്തിന് താമസമുണ്ടാകുമെന്ന് കമല്‍ ഹാസന്‍ പറഞ്ഞു.
തമിഴില്‍ മുന്‍ നിര നായകന്മാരായ സൂര്യയ്ക്കും ധനുഷിനുമൊപ്പം രണ്ട് ചിത്രങ്ങളാണ് ഇതുവരെ ശ്രുതി ചെയ്തത്. ഹിന്ദിയിലായിരുന്നു അരങ്ങേറ്റം . നിലവില്‍ ശ്രുതി ഹിന്ദിയിലും തെലുങ്കിലും രണ്ട് വീതം ചിത്രങ്ങളില്‍ നായികയായി അഭിനയിച്ചുവരുകയാണ്