ഡല്‍ഹി പെണ്‍കുട്ടിയുടെ കൂട്ടുകാരനെ അഭിമുഖത്തില്‍ കാണിച്ച സീന്യൂസിനെതിരേ കേസ്

single-img
5 January 2013

delhi-rape-crisisഡല്‍ഹിയില്‍ കൂട്ടമാനഭംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ സുഹൃത്തുമായുള്ള അഭിമുഖം പ്രക്ഷേപണം ചെയ്ത സീന്യൂസിനെതിരേ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഭരണഘടനയിലെ 228 എ വകുപ്പ് പ്രകാരം മാനഭംഗത്തിനിരയായ പെണ്‍കുട്ടിയുടെ വിവരങ്ങള്‍ പരസ്യമാക്കിയതിനാണ് കേസ് എടുത്തതെന്ന് ഡല്‍ഹി പോലീസ് വക്താവ് രാജന്‍ ഭഗത് പറഞ്ഞു. അഭിമുഖത്തില്‍ പെണ്‍കുട്ടിയുടെ സുഹൃത്ത് ഡല്‍ഹി പോലീസിനെതിരേ രൂക്ഷ വിമര്‍ശനമാണ് ഉന്നയിച്ചിരുന്നത്. തങ്ങളെ അക്രമികള്‍ വഴിയില്‍ തള്ളി 45 മിനിറ്റിന് ശേഷമാണ് പോലീസ് സ്ഥലത്ത് എത്തിയതെന്ന് ഇയാള്‍ വെളിപ്പെടുത്തി. പോലീസ് സ്ഥലത്ത് എത്തിയതിന് ശേഷം സ്റ്റേഷന്‍ അതിര്‍ത്തിയെചൊല്ലി തര്‍ക്കമായിരുന്നു. സമീപത്തെ ആശുപത്രിയില്‍ ഒന്നും പ്രവേശിപ്പിക്കാതെയാണ് സഫ്ദര്‍ജംഗ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശുപത്രിയിലും വേണ്ട പരിഗണന ലഭിച്ചില്ലെന്ന് സുഹൃത്ത് അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു.