തെരഞ്ഞെടുപ്പ് ചെലവില്‍ കൃത്രിമം; എംഎല്‍എമാര്‍ക്കെതിരേ നടപടി വേണമെന്നു വി.എസ്

single-img
4 January 2013

V. S. Achuthanandan - 4ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ലീഗ് സ്ഥാനാര്‍ഥികള്‍ ചെലവഴിച്ച പണത്തെക്കുറിച്ച് തെരഞ്ഞെടുപ്പ് കമ്മീഷനില്‍ തെറ്റായ വിവരം നല്‍കിയ എംഎല്‍എമാര്‍ക്കെതിരെ നടപടിയെടുക്കണമെന്നു പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. ലീഗ് സ്ഥാനാര്‍ഥികള്‍ എഐസിസിയില്‍ നിന്ന് തെരഞ്ഞെടുപ്പ് ചെലവിനായി പണം കൈപ്പറ്റിയെന്നും എന്നാല്‍ ഇത് മറച്ചുവച്ചാണ് തെരഞ്ഞെടുപ്പ് കമ്മീഷനില്‍ കണക്ക് നല്‍കിയതെന്നും ഒരു സ്വകാര്യചാനല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതേക്കുറിച്ച് പ്രതികരിക്കാന്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് വി.എസ്, വിഷയത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടത്. ലീഗ് സ്ഥാനാര്‍ഥികള്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തില്‍ നിന്ന് പണം വാങ്ങിയത് അപമാനകരമാണെന്നും വി.എസ് പറഞ്ഞു.