മര്‍ക്കസ് വാര്‍ഷിക സമ്മേളനത്തിന് തുടക്കമായി

single-img
4 January 2013

markaz conference markaz 2013കോഴിക്കോട് കാരന്തൂര്‍ മര്‍ക്കസിന്റെ 35മത് വാര്‍ഷിക ആഘോഷത്തിനും സന്നദ്ദാന സമ്മേളനത്തിനും തുടക്കമായി. കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി കെ.റഹ്മാന്‍ ഖാന്‍ കാരന്തൂര്‍ മര്‍ക്കസ് നഗറില്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. മന്ത്രിമാരായ ആര്യാടന്‍ മുഹമ്മദ്, മഞ്ഞളാംകുഴി അലി, എംപിമാരായ കെ.രാഘവന്‍, എം.ഐ.ഷാനവാസ്,ഡോ.ാസാദ് മൂപ്പന്‍ എന്നിവര്‍ സംബന്ധിച്ചു.

മൂന്നു ദിവങ്ങളിലായാണ് സമ്മേളനം നടക്കുന്നത്. നിരവധി സാംസ്‌കാരിക പ്രമുഖരും മതപണ്ഡിതരും രാഷ്ട്രീയ നേതാക്കളും വരും ദിവസങ്ങളില്‍ പങ്കെടുക്കും. ശനിയാഴ്ച സമാധാനം വിജ്ഞാനത്തിലൂടെ എന്ന ശൈഖ് സഈദ് അന്താരാഷ്ട്ര സമാധാന സമ്മേളനം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യും.