പാക്കിസ്ഥാനില്‍ യുഎസ് ഡ്രോണ്‍ ആക്രമണത്തില്‍ അഞ്ച് മരണം

single-img
3 January 2013

pakistan evarthaപാക്കിസ്ഥാനില്‍ യുഎസ് ഡ്രോണ്‍ ആക്രമണത്തില്‍ അഞ്ച് മരണം. വടക്കുപടിഞ്ഞാറന്‍ ഗോത്രമേഖലയായ സൗത്ത് വസീറിസ്ഥാനില്‍ അര്‍ധരാത്രിയോടെയാണ് ഡ്രോണ്‍ വിമാനങ്ങള്‍ ആക്രമണം നടത്തിയത്. അഫ്ഗാന്‍ അതിര്‍ത്തിപ്രദേശമായ അംഗൂര്‍ ആദ മേഖലയില്‍ തീവ്രവാദികള്‍ ഒളിവില്‍ കഴിയുന്നതായി സംശയിച്ച ഒരു വീട് ലക്ഷ്യമിട്ടായിരുന്നു ആക്രമണം. നാലു മിസൈലുകളാണ് പ്രദേശത്ത് പതിച്ചത്. ഇക്കൊല്ലം ആദ്യമായിട്ടാണ് യുഎസ് ഡ്രോണ്‍ വിമാനങ്ങള്‍ പാക് പ്രദേശത്ത് ആക്രമണം നടത്തുന്നത്. കഴിഞ്ഞ വര്‍ഷം ചെറുതും വലുതുമായ 39 ആക്രമണങ്ങള്‍ യുഎസ് ഡ്രോണ്‍ വിമാനങ്ങള്‍ ഇവിടെ നടത്തിയിരുന്നു. ആക്രമണത്തില്‍ 274 പേര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു.