അച്ഛന്റെ മരണം റഹ്മാനെ വളരെയധികം സ്വാധീനിച്ചു

single-img
3 January 2013

ar-reihanaവളരെ ചെറുപ്പത്തില്‍ തന്നെ പിതാവിനെ നഷ്ടപ്പെട്ടത് വിഖ്യാത സംഗീത സംവിധായകന്‍ എ.ആര്‍. റഹ്മാനെ വളരെയധികം സ്വാധീനിച്ചതായി സഹോദരി റെയ്ഹാന. ഒരു സ്വകാര്യ ടെലിവിഷന്‍ ചാനലിന്റെ പരിപാടിക്കിടെയാണ് പ്രശസ്ത സംഗീത സംവിധായകമായിരുന്ന അച്ഛന്‍ ആര്‍.കെ.ശേഖറിന്റെ മരണവും അതിനെ തുടര്‍ന്ന് തങ്ങള്‍ അനുഭവിച്ച കഷ്ടപ്പാടും അവര്‍ വിവരിച്ചത്.

റഹ്മാന് ഒന്‍പത് വയസ്സുള്ളപ്പോഴാണ് അസുഖത്തെത്തുടര്‍ന്ന ആര്‍.കെ. ശേഖര്‍ മരിച്ചത്. അസുഖം വന്നപ്പോള്‍ ശസത്രക്രിയയ്ക്ക് മുതിരാതെ പ്രാര്‍ഥനകളിലൂടെ ഭേദമാക്കാമെന്ന ഒരു പുരോഹിതന്‍ പറഞ്ഞത് അനുസരിക്കാതെ അദേഹം ശസ്ത്രക്രിയയ്ക്ക് വിധേയനാകുകയുമായിരുന്നെന്ന് റെയ്ഹാമ പറഞ്ഞു.

അച്ഛന്‍ മരിച്ചതിനു ശേഷം കുടുംബം മോശം കാലഘട്ടത്തിലൂടെയാണ് കടന്നുപോയത്.പിന്നീട് ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാനായി റഹ്മാന്‍ കഷ്ടപ്പെടുകയായിരുന്നു. റെയ്ഹാന ഓര്‍മ്മിക്കുന്നു.