പീഡനകേസുകള്‍ക്കായി അതിവേഗ കോടതികള്‍ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി

single-img
2 January 2013

Oommen chandy-1സംസ്ഥാനത്ത് ഉയര്‍ന്നു വന്നുകൊണ്ടിരിക്കുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ പീഡനകേസുകളില്‍ വിചാരണ വേഗത്തിലാക്കുന്നതിന് അതിവേഗ കോടതികള്‍ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സാമൂഹ്യ നീതി വകുപ്പ് സംഘടിപ്പിച്ച ‘സ്ത്രീ സുരക്ഷ രാഷ്ട്ര പുരോഗതിക്ക്’ എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
19-ന് ചീഫ് ജസ്റ്റിസുമായി ഇക്കാര്യം ചര്‍ച്ച ചെയ്യും. ഇരകള്‍ക്ക് വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ മൊഴി നല്‍കാനുള്ള സംവിധാനം ഒരുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.