Kerala

സംസ്ഥാന പോലീസ് തലപ്പത്ത് അഴിച്ചുപണി

B.-Sandhya-02-300x225തിരുവനന്തപുരം : കേരള പോലീസ് തലപ്പത്ത് വന്‍ അഴിച്ചുപണി. രണ്ട് ഐജി മാര്‍ക്ക് എഡിജിപിയായും മൂന്ന് ഡിഐജിമാര്‍ക്ക് ഐജിയായും സ്ഥാനക്കയറ്റം നല്‍കി. തലസ്ഥാന നഗരത്തിലേതുള്‍പ്പെടെ മൂന്ന് കമ്മീഷണര്‍മാരെ മാറ്റി പുതിയവരെ നിയമിക്കുകയും ചെയ്തു.

ക്രൈംബ്രാഞ്ച് ഐജിയായിരുന്ന ബി.സന്ധ്യ, എസ്ബിആര്‍ബി ഐജിയായിരുന്ന അനില്‍കാന്ത് എന്നിവരാണ് പുതിയ എഡിജിപിമാര്‍. ബി. സന്ധ്യയെ ബറ്റാലിയന്‍ മോധാവിയാക്കിയപ്പോള്‍ അനില്‍കാന്തിനെ കേരള ഹൗസിങ് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍ എംഡിയാക്കി. ഇവര്‍ക്ക് പകരക്കാരായി കൊച്ചി കമ്മീഷണറായ എം.ആര്‍. അജിത് കുമാറിനെ ക്രൈംബ്രാഞ്ച് ഐജിയായും തിരുവനന്തപുരം സിറ്റി കമ്മീഷണറായ ടി.ജെ. ജോസിനെ എസ്ബിആര്‍ബി ഐജിയായും സ്ഥാനക്കയറ്റം നല്‍കി നിയമിച്ചു.

തിരുവനന്തപുരത്തിന്റെ പുതിയ കമ്മീഷണറായി തൃശ്ശൂര്‍ കമ്മീഷണറായ പി. വിജയനും കൊച്ചി കമ്മീഷണറായി കെ.ജി.ജയിംസും തൃശ്ശൂര്‍ കമ്മീഷണറായി പി. പ്രകാശും ചുമതലയേല്‍ക്കും.