രാജ്യതലസ്ഥാനത്ത് വീണ്ടും പീഡനം; രണ്ടു പേര്‍ പിടിയില്‍

single-img
1 January 2013

delhi-city-mapsകൂട്ടമാനഭംഗവും ശേഷമുള്ള പെണ്‍കുട്ടിയുടെ മരണവും ഏല്‍പ്പിച്ച ആഘാതത്തില്‍ നിന്നും മുക്തമാകും മുമ്പേ തലസ്ഥാനത്ത് കൗമാരക്കാരി പീഡനത്തിനിരയായി. പുതുവര്‍ഷ രാത്രിയില്‍ മയക്കുമരുന്ന് അടങ്ങിയ പാനീയം നല്‍കിയാണ് 12-ാം ക്ലാസുകാരി വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചത്. സംഭവവുമായി ബന്ധപ്പെട്ടു ഡല്‍ഹിയിലെ ഒരു പ്രമുഖ ഐടി സ്ഥാപനത്തിലെ രണ്ടു ജീവനക്കാരെ പോലീസ് അറസ്റ്റു ചെയ്തു. ഫേസ്ബുക്ക് വഴിയാണ് ഐടി ജീവനക്കാര്‍ പെണ്‍കുട്ടിയെ പരിചയപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്. പുതുവര്‍ഷ ആഘോഷങ്ങള്‍ക്ക് യുവാക്കള്‍ പെണ്‍കുട്ടിയെ ക്ഷണിച്ചു. ഇവരുടെ ഫ്‌ളാറ്റിലെത്തിയ പെണ്‍കുട്ടിക്ക് മയക്കുമരുന്ന് അടങ്ങിയ പാനീയം കുടിക്കാന്‍ നല്‍കി. ബോധരഹിതയായ പെണ്‍കുട്ടിയെ ഇരുവരും ചേര്‍ന്നു പീഡിപ്പിക്കുകയായിരുന്നു എന്നാണ് പോലീസ് നല്‍കുന്ന വിശദീകരണം.