യൂത്ത് കോണ്‍ഗ്രസിന്‍റെ കരിങ്കൊടി പ്രതിഷേധം; മുഖ്യമന്ത്രി ഇന്ന് തിരുവനന്തപുരത്ത്, കനത്ത സുരക്ഷ

single-img
21 February 2023

യൂത്ത് കോണ്‍ഗ്രസിന്‍റെ കരിങ്കൊടി പ്രതിഷേധം തുടരുന്നതിനിടെ മുഖ്യമന്ത്രി ഇന്ന് തലസ്ഥാനത്ത് മടങ്ങിയെത്തും.

കോവളത്തും അയ്യന്‍‌കാളി ഹാളിലും മുഖ്യമന്ത്രിക്ക് പൊതു പരിപാടികള്‍ ഉണ്ട്. യൂത്ത്കോണ്‍ഗ്രസ് പ്രതിഷേധം തുടരുന്ന സാഹചര്യത്തില്‍ കനത്ത സുരക്ഷ തുടരും. മുഖ്യമന്ത്രി എത്തുന്ന വേദികളില്‍ കരിങ്കൊടി പ്രതിഷേധം തുടരാനാണ് യൂത്ത് കോണ്‍ഗ്രസ് തീരുമാനം.

നികുതി വര്‍ധന പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം തുടരുന്നത്. മുഖ്യമന്ത്രി എത്തുന്ന എല്ലാ ജില്ലകളിലും യൂത്ത് കോണ്‍ഗ്രസ് കെ എസ് യു പ്രവര്‍ത്തകര്‍ കരിങ്കൊടി പ്രതിഷേധം തുടരുകയാണ്. ഇതിനിടയില്‍ ഹെലികോപ്ടറിലേക്ക് വരെ മുഖ്യമന്ത്രി യാത്ര മാറ്റിയിരുന്നു.

യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം കണക്കിലെടുത്ത് വന്‍ പൊലീസ് സന്നാഹത്തെയാണ് മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടികളിലും അതാത് ജില്ലകളിലും വിന്യസിച്ചത്. നേതാക്കളെ കരുതല്‍ തടങ്കലില്‍ എടുത്തായിരുന്നു പ്രതിഷേധത്തോത് കുറയ്ക്കാന്‍ പൊലീസ് ശ്രമിച്ചത്. അനധികൃത കരുത തടങ്കലിനെതിരെ നിയമ നടപടി സ്വീകരിക്കാനാണ് കോണ്‍ഗ്രസ് തീരുമാനം.