കൊല്ലത്ത് ആളൊഴിഞ്ഞ റെയില്‍വേ കെട്ടിടത്തിനുള്ളില്‍ യുവതിയുടെ മൃതദേഹം

single-img
4 January 2023

കൊല്ലം : കൊല്ലത്ത് ആളൊഴിഞ്ഞ റെയില്‍വേ കെട്ടിടത്തിനുള്ളില്‍ യുവതിയുടെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി.

കേരളപുരം സ്വദേശി ഉമാ പ്രസന്നനാണ് മരിച്ചത്. ഡിസംബര്‍ 29 മുതല്‍ യുവതിയെ കാണാനില്ലായിരുന്നു. ചെമ്മാമുക്കിലെ റെയില്‍വേ കെട്ടിടത്തിലാണ് മൃതദേഹം കണ്ടെത്തിയത്. കൊലപാതകമെന്ന സംശയത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

കൊറ്റങ്കര ഭാഗത്ത് വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു ലോട്ടറി വില്‍പ്പനക്കാരിയായ യുവതി. ഇവരുടെ ഭര്‍ത്താവ് ബിജു മൂന്നു വര്‍ഷം മുന്‍പാണ് മരിച്ചത്. ലോട്ടറി വില്‍പനയും സൗന്ദര്യവര്‍ധക വസ്തുക്കളുടെ വില്‍പനയും നടത്തി വരികയായിരുന്നു യുവതി. ഡിസംബര്‍ 29 ന് കൊല്ലം ബീച്ചില്‍ എത്തിയിരുന്ന യുവതിയെ പിന്നീട് കാണാതാവുകയായിരുന്നു. കുണ്ടറ പൊലിസില്‍ വീട്ടുകാര്‍ പരാതി നല്‍കിയിരുന്നു.