അമിത ഗ്ളാമർ; ‘ഗോദ’ താരം വാമിഖ ഗബ്ബിയുടെ നെറ്റ്ഫ്‌ളിക്‌സ് ചിത്രത്തിനെതിരെ വിമര്‍ശനം

single-img
7 October 2023

മലയാള സിനിമ ‘ഗോദ’യിൽ നായികയായ വാമിഖ ഗബ്ബിയുടെ പുതിയ നെറ്റ്ഫ്‌ളിക്‌സ് ചിത്രത്തിനെതിരെ കടുത്ത വിമര്‍ശനം സോഷ്യൽ മീഡിയയിൽ ഉയരുന്നു . വാമിഖ കേന്ദ്ര കഥാപാത്രമായ ‘ഖുഫിയ’ എന്ന എന്ന സ്‌പൈ ത്രില്ലര്‍ ചിത്രമാണ് വിമർശനങ്ങൾ ഏറ്റുവാങ്ങുന്നത് .

ഇപ്പോൾ നെറ്റ്ഫ്ളിക്സില്‍ ട്രെന്‍ഡിംഗ് ലിസറ്റില്‍ തുടരുന്ന ചിത്രത്തിലെ ഏതാനും രംഗങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. അതീവ ഗ്ലാമര്‍ ലുക്കിലെത്തുന്ന താരത്തിന്റെ ചിത്രം പ്രചരിച്ചതോടെ സിനിമയ്ക്കെതിരെയും വാമിഖ ഗബ്ബിയ്ക്കെതിരെയും വിമര്‍ശനവുമായി ഒട്ടേറെ പേര്‍ രംഗത്ത് വന്നിരിക്കുകയാണ്.

നമ്മുടെ രാജ്യത്തിന്റെ സംസ്‌കാരത്തെ നശിപ്പിക്കുകയാണ് എന്ന വിമര്‍ശനങ്ങളാണ് പ്രധാനമായും ഉയര്‍ന്നു കൊണ്ടിരിക്കുന്നത്. അതേസമയം, ഒ.ടി.ടി പ്ലാറ്റ്ഫോമുകളില്‍ സീരീസിലെ ലൈംഗിക രംഗങ്ങളടക്കം പ്രചരിക്കുമ്പോള്‍ കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍ നിദ്രയിലാണെന്നും ഇന്ത്യന്‍ സംസ്‌കാരത്തെ ഇത് നശിപ്പിക്കുകയാണെന്നും സംവിധായകനും നിര്‍മാതാവും നടനുമായ കമാല്‍ ആര്‍ ഖാന്‍ ആരോപിച്ചു.