‘സിനിമാ സെലക്ഷൻ വളരെ മോശം’, ജാൻവിക്കെതിരെ വിമർശനം

single-img
5 June 2026

സിനിമകൾ സെലക്ട് ചെയ്യുന്ന കാര്യത്തിൽ നടി ജാൻവി കപൂർ അത്ര പോര എന്നാണ് ആരാധകർ പറയുന്നത്. അടുത്ത കാലത്തായി ജാൻവി നായികയായി വേഷമിട്ട സിനിമകളിലെ സമാനതകൾ ചൂണ്ടിക്കാട്ടിയാണ് ആരാധകർ തങ്ങളുടെ അഭിപ്രായം സോഷ്യൽ മീ‍ഡിയയിൽ പങ്കുവച്ചിരിക്കുന്നത്.

ഏറ്റവുമൊടുവിൽ പുറത്തിറങ്ങിയിരിക്കുന്ന ‘പെദ്ദി’യിലെ ജാൻവിയുടെ കഥാപാത്രം കൂടി എത്തിയതോടെയാണ് ആരാധകർ തങ്ങളുടെ അമർഷം പരസ്യമാക്കിയിരിക്കുന്നത്. ജൂനിയർ എൻടിആറിനൊപ്പമുള്ള ‘ദേവര’, സിദ്ധാർഥ് മൽഹോത്ര നായകനായെത്തിയ ‘പരം സുന്ദരി’ എന്നിവയ്ക്കൊപ്പം ‘പെദ്ദി’യിലെ ജാൻവിയുടെ വേഷവും പലരും താരതമ്യപ്പെടുത്തുന്നു.

ഈ മൂന്ന് സിനിമകളിലും പാട്ട് രം​ഗങ്ങളിൽ ജാന്‍വിയുടെ കഥാപാത്രം തന്റെ സാരി അഴിച്ച് ശരീരപ്ര​ദർശനം നടത്തുന്നുണ്ട്. ഇതല്ലാതെ മറ്റൊന്നും ജാന്‍വിക്ക് ചെയ്യാനില്ല എന്നാണ് ട്രോളുകളിൽ നിറയുന്നത്. മൂന്ന് സിനിമകളിലെയും സ്‌ക്രീന്‍ഷോട്ടുകള്‍ ഒരുമിച്ച് വെച്ചുകൊണ്ട് ഏത് സിനിമയാണെന്ന് കണ്ടുപിടിക്കാന്‍ ചാലഞ്ച് ചെയ്യുന്ന പോസ്റ്റുകളും വൈറലായിട്ടുണ്ട്.

ഈ സ്‌ക്രീന്‍ഷോട്ടുകള്‍ ജാന്‍വിയെ കാണിച്ചാല്‍ അവര്‍ക്ക് പോലും ഏത് സിനിമയാണെന്ന് പറയാന്‍ ബുദ്ധിമുട്ടാകുമെന്നാണ് പലരും കുറിച്ചിരിക്കുന്നത്. ഇങ്ങനെയാണ് പോകുന്നതെങ്കിൽ അധികം വൈകാതെ ജാന്‍വി ഫീല്‍ഡ് ഔട്ടാകുമെന്നും സോഷ്യൽ മീ‍ഡിയയിൽ ചിലർ കുറിക്കുന്നു.