കേരളത്തിലെ തെക്കൻ ജില്ലകളിൽ വേനൽമ‍ഴ ശക്തമാകുന്നു

single-img
13 May 2024

കേരളത്തിലെ തെക്കൻ ജില്ലകളിൽ വേനൽമ‍ഴ ശക്തമാകും. ഇന്ന് പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട് .

പലസ്ഥലങ്ങളിലും ശക്തമായ ഒറ്റപ്പെട്ട മ‍ഴയ്ക്കാണ് സാധ്യത. മറ്റു ജില്ലകളിൽ നേരിയ മഴ ലഭിക്കുമെന്നും മുന്നറിയിപ്പുണ്ട്. താപനിലയിൽ കുറവുണ്ടായെങ്കിലും കൊല്ലം പുനലൂരിൽ ഉയർന്ന ചൂട് രേഖപ്പെടുത്തിയതിനാൽ പൊതുജനങ്ങൾ ജാഗ്രത നിർദ്ദേശങ്ങൾ പാലിക്കണമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.