ആരോ എവിടെയോ ഇരുന്ന് ഗണപതി കെട്ടുകഥയാണെന്നും മിത്താണെന്നും പറഞ്ഞാൽ സഹിക്കാൻ കഴിയില്ല: അനുശ്രീ

single-img
22 August 2023

സംസ്ഥാന നിയമസഭാ സ്പീക്കർ എ എന്‍ ഷംസീറിന്റെ ഗണപതിയുമായി ബന്ധപ്പെട്ട പരാമർശത്തില്‍ പ്രതികരണവുമായി നടി അനുശ്രീ രംഗത്തെത്തി. സ്പീക്കർ നടത്തിയ പരാമർശത്തില്‍ പ്രതിഷേധം അറിയിക്കുന്നതായും ആരോ എവിടെയോ ഇരുന്ന് ഗണപതി കെട്ടുകഥയാണെന്നും മിത്താണെന്നും പറഞ്ഞാൽ സഹിക്കാൻ കഴിയില്ലെന്നും അനുശ്രീ പറഞ്ഞു.

പാലക്കാട് ഒറ്റപ്പാലത്ത് ഗണേശോത്സവത്തോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനത്തിൽ പങ്കെടുത്ത് സംസാരിക്കവേ, പ്രതിഷേധം അറിയിക്കാനുള്ള വേദിയായാണ് പരിപാടിയില്‍ പങ്കെടുക്കുന്നതെന്നും നടി അറിയിച്ചു.

അനുശ്രീയുടെ വാക്കുകൾ: ‘അത്രയും വിശ്വാസത്തോടു കൂടി ആ അമ്പലത്തിന്റെ മണ്ണിൽ വളർന്ന നമ്മൾ ഒരു ദിവസം കേൾക്കുകയാണ്, ആരോ എവിടെയോ ഇരുന്ന് പറയുകയാണ് ഗണപതിയൊക്കെ കെട്ടുകഥയാണ്, മിത്താണ് എന്ന്. നമ്മൾ സഹിക്കുമോ? സഹിക്കില്ല. ‘അണ്ണാറക്കണ്ണനും തന്നാലായത് എന്ന് പറഞ്ഞതുപോലെ എന്റെ ഒരു ചെറിയ പ്രതിഷേധവും പ്രതികരണവുമൊക്കെ അറിയിക്കാനുള്ള, ​ഗണപതി അനു​ഗ്രഹിച്ചു തന്ന സദസ്സായി ഞാൻ ഈ അവസരത്തെ കാണുകയാണ്. അതുകൊണ്ട് തന്നെയാണ് ഇങ്ങോട്ടേക്ക് ഞാൻ തന്നെ വരാൻ ആവശ്യപ്പെട്ടതും.’