സിനിമയിൽ നിന്നും മൂന്ന് വർഷത്തെ ഇടവേള എടുക്കാൻ സാനിയ

single-img
10 October 2023

മലയാള സിനിമയിലെ യുവനടിമാരില്‍ ശ്രദ്ധേയയാണ് സാനിയ ഇയ്യപ്പന്‍. ബാലതാരമായി ആയിരുന്നു സാനിയ സിനിമയിലെത്തുന്നത്. ടെലിവിഷനിൽ ഡാന്‍സ് റിയാലിറ്റി ഷോ മത്സരാര്‍ത്ഥിയായും സാനിയ കയ്യടി നേടിയിട്ടുണ്ട്. അതിനു ശേഷം സിനിമയിലെത്തിയ സാനിയ്ക്ക് താരമാകാന്‍ അധികം സമയം വേണ്ടി വന്നില്ല.

വളരെ പെട്ടെന്ന് തന്നെ വലിയ സിനിമകളുടെ ഭാഗമായി മാറിയ സാനിയ മലയാള സിനിമയിലെ ഭാവി താരമായാണ് കണക്കാക്കുന്നത്. ഇപ്പോൾ ഇതാ, സിനിമയിൽ നിന്നും മോഡലിങിൽ നിന്നും മൂന്ന് വർഷത്തെ ഇടവേള എടുക്കാൻ ഒരുങ്ങുകയാണ് താരം. 67 വർഷങ്ങളുടെ പാരമ്പര്യമുള്ള യൂണിവേഴ്സിറ്റി ഫോർ ദ് ക്രീയേറ്റീവ് ആർട്സ് (യുഎസി)യിലെ വിദ്യാർഥിയായുകയാണ് ഇനി സാനിയ. ബിഎ (ഓണേഴ്‌സ്) ആക്ടിങ് ആൻഡ് പെർഫോമൻസ് എന്ന വിഷയത്തിലാണ് സാനിയ പഠനത്തിനൊരുങ്ങുന്നത്.

തെക്കൻ ഇംഗ്ലണ്ടിലെ ആർട്സ് ആൻഡ് ഡിസൈൻ സർവകലാശാലയാണിത്. സോഷ്യൽ മീഡിയയിലൂടെ സാനിയ തന്നെയാണ് സർവകലാശാല ഐഡി കാർഡ് പങ്കുവച്ച് ഇക്കാര്യം പ്രേക്ഷകരെ അറിയിച്ചത്. കൂടാതെ ലണ്ടനിൽ നിന്നുള്ള മനോഹര ചിത്രങ്ങളും ഇതിനൊപ്പം പങ്കുവയ്ക്കുകയുണ്ടായി. 2026 ജൂൺ മാസം വരെ പഠനം തുടരും. ഈ സമയം പഠനത്തിന്റെ ഒഴിവുകൾക്കിടയിൽ സാനിയ സിനിമയിൽ തുടരുമോ എന്നതും വ്യക്തമല്ല.